ചലച്ചിത്ര മേളയിൽ എത്തിയ ആനിയോട് ബുജിയാകാൻ തീരുമാനിച്ചോയെന്ന് ഭാഗ്യലക്ഷ്‌മി, വീടും പാചകവുമാണ് തന്റെ ലോകമെന്ന് മറുപടി

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെൽ പ്രവർത്തനം ആരംഭിച്ചു. ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.

ആദ്യ പാസ് സിനിമാതാരം ആനി ഏറ്റുവാങ്ങി. നോ ടു ഡ്രഗ്‌സ് സന്ദേശം രേഖപ്പെടുത്തിയ ഡെലിഗേറ്റ് കിറ്റ് മന്ത്രി എം.ബി.രാജേഷ് നടൻ ഗോകുൽ സുരേഷിന് കൈമാറി.

സദസിൽ വലിയ വാക്കുകളോടെ സംസാരിക്കാനറിയില്ലെന്ന് ആനി പറഞ്ഞു. തന്റെ ലോകം വീടും അടുക്കളയും പാചകവുമാണ്. നീ ബുജിയാകാൻ തീരുമാനിച്ചോയെന്ന് ഭാഗ്യലക്ഷ്‌മി ചോദിച്ചപ്പോൾ, ഒരിക്കലുമല്ല തന്റെ ലോകം വീടും പാചകവുമാണെന്നാണ് മറുപടി നൽകിയതെന്ന് ആനി പറഞ്ഞു. ചലച്ചിത്ര മേളയിൽ ആദ്യ ഡെലിഗേറ്റ് പാസ് ഏറ്റു വാങ്ങാൻ അവസരം ലഭിച്ചത് പ്രെഷ്യസ് മൊമന്റ് ആണെന്നും ആനി പ്രതികരിച്ചു.

ചടങ്ങിൽ അക്കാഡമി ചെയർമാൻ രഞ്ജിത് അദ്ധ്യക്ഷനായിരുന്നു. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ വഴി നാളെ മുതൽ പാസ് വിതരണം നടക്കും.

Advertisement