നടി മഞ്ജിമ മോഹൻ വിവാഹിതയായി

ബാലതാരായി അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിൽ യുവനടിയായി മാറിയ താരമാണ് മഞ്ജിമ മോഹൻ. നിവിൻ പോളി ചിത്രമായ ഒരു വടക്കൻ സെൽഫിയിലും, മിഖായേലിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടി പിന്നീട് തമിഴകത്തേക്ക് ചേക്കേറുക ആയിരുന്നു.



ഇപ്പോഴിതാ മഞ്ജിമ മോഹൻ വിവാഹിത ആയിരിക്കുകയാണ്. തമിഴിലെ യുവനടൻ നടൻ ഗൗതം കാർത്തിക്ക് ആണ് വരൻ. പ്രണയ വിവാഹമാണ് ഇരുവരുടേയും. ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം.

ഇരുവരും ഒന്നിച്ച് അഭിനയിച്ച 2019 ൽ പുറത്തിറങ്ങിയ ദേവരാട്ടം മുതൽ ഇരവർ പ്രണയത്തിൽ ആയിരുന്നു.തങ്ങൾ പ്രണയത്തിൽ ആണെന്ന വിവരം ഗൗതം കാർത്തിക്കും മഞ്ജിമ മോഹനും തന്നെയായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞത്.താനാണ് ആദ്യമായി പ്രണയം പ്രകടിപ്പിച്ചതെന്ന് കാർത്തിക് പറയുന്നു. ഞാൻ ആദ്യം മഞ്ജിമയോട് വിവാഹാഭ്യർത്ഥന നടത്തി.


മഞ്ജിമയുടെ തീരുമാനം എന്നോട് പറയാൻ രണ്ട് ദിവസമെടുത്തു. ആ രണ്ടു ദിവസം എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു, പക്ഷേ മഞ്ജിമ ഓക്കെ പറഞ്ഞു. അങ്ങനെ ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തിൽ ഞങ്ങളുടെ കുടുംബങ്ങൾ സന്തുഷ്ടരാണെന്നും ഗൗതം കാർത്തിക് പറഞ്ഞു.


തമിഴ് നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം. മണിരത്‌നം സംവിധാനം ചെയ്ത കടൽ എന്ന സിനിമയിലൂടെയാണ് ഗൗതം കാർത്തിക് വെള്ളിത്തിരയിൽ നായകനായി എത്തിയത്.ബാലതാരമായി വന്ന് നായികയായി വളർന്ന നടിയാണ് മഞ്ജിമ മോഹൻ. കളിയൂഞ്ഞാൽ എന്ന സിനിമയിൽ തുടക്കം. തുടർന്നങ്ങോട്ട് ഒട്ടേറെ സിനിമകളിൽ ബാലതാരമായി മഞ്ജിമ മോഹൻ അഭിനയിച്ചു. ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെ നായികയായ മഞ്ജിമ മോഹൻ തമിഴിലും തെലുങ്കിലും എല്ലാം പ്രധാന വേഷങ്ങളിൽ എത്തി.


പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും നർത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹൻ. എഫ്‌ഐആർ എന്ന ചിത്രമാണ് മഞ്ജിമ മോഹൻ അഭിനയിച്ചതിൽ ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്.
എ മുരുഗദോസ് നിർമിക്കുന്ന ഓഗസ്റ്റ് 16 1947 ആണ് ഗൗതം കാർത്തിക്കിന്റെ പുതിയ സിനിമ. ചിമ്പു നായകനാകുന്ന ചിത്രം പത്ത് തലയിലും ഗൗതം കാർത്തിക് പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി എത്തുന്നുണ്ട്.



1997 ൽ പുറത്തിറങ്ങിയ കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ബാലതാരമായെത്തിയ മഞ്ജിമ മോഹൻ വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയ താരമായി വളർന്നത്. മയിൽപ്പീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളിലെല്ലാം ബാലതാരമായി വേഷമിട്ട മഞ്ജിമ പിന്നീട് 2015 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ സെൽഫിയിലാണ് ആദ്യമായി നായികയായി എത്തുന്നത്.
2016 ൽ ചിമ്പുവിനൊപ്പം അച്ചം എൻപത് മടമയട എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് ചേക്കേറിയ മഞ്ജിമ തെലുങ്കിലും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി.

Advertisement