ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ട്വൽത്ത് മാൻ’ എത്തുന്നു; ഒടിടി റിലീസ്

ദൃശ്യം രണ്ടിനു ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാൻ. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ട്വല്‍ത്ത്‍മാൻ എത്തുക. ഒരു ത്രില്ലര്‍ ചിത്രം തന്നെയാകും ട്വല്‍ത്ത് മാനും. മോഹൻലാല്‍ നായകനാകുന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത .ഹോട്ട്സ്റ്റാറിലൂടെ നേരിട്ടാകും ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തുക.

14 പേരോളം മാത്രം അണിനിരക്കുന്ന മോഹൻലാൽ ചിത്രമാണു ‘ട്വൽത്ത് മാൻ’. മിസ്റ്ററിയാണു പശ്ചാത്തലം. ഒറ്റദിവസത്തെ സംഭവം ഒരു കഥയാവുകയാണ്.ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. എന്തു ദുരൂഹതയാകും മോഹൻലാല്‍ ചിത്രത്തില്‍ മറനീക്കി പുറത്തുവരികയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ശ്വാസമടക്കി കാണേണ്ട ത്രില്ലര്‍ ചിത്രമായിട്ടു തന്നെയാണ് ട്വല്‍ത്ത് മാനെയും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അഞ്ചു നായികമാരുണ്ട് ചിത്രത്തിൽ.



അദിതി രവി, അനുശ്രീ, പ്രിയങ്ക നായർ, അനു സിത്താര, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയവർ. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനു മോഹൻ, ചന്തുനാഥ്, രാഹുൽ മാധവ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്.

സംഗീതം അനിൽ ജോൺസൺ, ഛായാഗ്രഹണം സതീഷ് കുറുപ്പ്. ചിത്രം മേയ് മാസം റിലീസ് ചെയ്യും

Advertisement