പുലിമുരുകനില്‍ ലാലേട്ടനൊപ്പം അഭിനയിച്ചപ്പോള്‍ മനസില്‍ കടന്നതാണ് ആ ആഗ്രഹം , നമിത

മലയാള സിനിമയുടെ അഭിനയത്തികവ് മോഹന്‍ലാലിനെ നായകന്‍ ആക്കി വൈശാഖ് സംവിധാനം ചെയ്ത ബംബര്‍ ഹിറ്റ് ചിത്രമാണ് പുലിമുരുകന്‍. മലയാള സിനിമയില്‍ ആദ്യമായി 100കോടി, 150 കോടി ക്ലബ്ബുകളില്‍ പ്രവേശിച്ച ചിത്രമായിരുന്നു ഇത്.
മോഹന്‍ലാലിന്റെ അഭിനയ വിസ്മയത്തിനൊപ്പം ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന സാങ്കേതിക മികവുകൂടി സന്നിവേശിച്ചപ്പോഴാണ് പുലിമുരുകന്‍ പിറന്നത്.


നല്ല സ്വീകരണം കേരളത്തില്‍ ലഭിച്ച സിനിമയ്ക്ക് കേരളത്തിന്റെ പുറത്തും വന്‍ സ്വീകരണമാണ് ലഭിച്ചത്. വന്‍ താരനിരയും സാങ്കേതിക സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് ഇ ചിത്രം റിലീസിന് എത്തിയത്. മോഹന്‍ലാലിനെ കൂടാതെ താര സുന്ദരി കമാലിനി മുഖര്‍ജി, തെന്നിന്ത്യന്‍ മാദക നടി നമിത, ലാല്‍, ബാല, വിനു മോഹന്‍, ജഗപതി ബാബു, കിഷോര്‍, സുരാജാ വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

അതേ സമയം പുലിമുരുകന്‍ സിനിമയില്‍ ജൂലി എന്ന വേഷം അഭിനയിച്ചതിനെ പറ്റി മുമ്പ് ഒരിക്കല്‍ സൗത്ത് ഇന്ത്യന്‍ താര സുന്ദരി നമിത തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്. നിരവധി സിനിമകളില്‍ അഭിനയിച്ച താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു മോഹന്‍ലാലിന്റെ കൂടെ സിനിമയില്‍ അഭിനയിക്കണം എന്നുള്ളത്. പുലിമുരുകനില്‍ മുരുകനെ കാമിക്കുകയും മുരുകന്റെ ഭാര്യയുടെ കണ്ണിലെ കരടാവുകയും ചെയ്യുന്നുണ്ട് നമിതയുടെ ജൂലി. മോഹന്‍ലാലിനൊപ്പം ഇഴുകിച്ചേര്‍ന്നഭിക്കുന്ന ചില രംഗങ്ങളുമുണ്ട്. എന്നാല്‍ നമിതക്ക് തന്റെ റോളില്‍ തൃപ്തിവന്നില്ല.

എന്നാല്‍ സിനിമയില്‍ ഒപ്പം അഭിനയിച്ചിട്ടും ഒരു വിഷമം തനിക്ക് ഇപ്പോഴുമുണ്ടെന്ന് നമിത പറയുന്നു. പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാലിന് ഒപ്പമുള്ള സീനുകള്‍ ഉണ്ടായിട്ടും മോഹന്‍ലാല്‍ന്റെ നായിക വേഷത്തില്‍ എത്താന്‍ കഴിഞ്ഞില്ല എന്ന വിഷമമാണ് താരത്തിനെ അലട്ടുന്നത്.

ഷൂട്ടിംഗ് പുരോഗമിച്ചപ്പോള്‍ മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കാന്‍ ആഗ്രഹം തോന്നിയെന്നും അത് താന്‍ സംവിധായകനോടും മോഹന്‍ലാലിനോടും പറഞ്ഞിരിന്നു എന്നും നടി പറയുന്നു. എന്നാല്‍ ഇനി ഒരു സിനിമയില്‍ ലാലേട്ടന്റെ നായികയായി തന്നെ ക്ഷണിക്കാമെന്ന് വൈശാഖ് ഉറപ്പ് തന്നു.

അത് എത്രയും വേഗം നടക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ദുഃഖം ഉടനെ മാറുമെന്ന് പ്രതിക്ഷിക്കുന്നുവെന്നും നമിത പറയുന്നു. മോഡല്‍ റോളുകള്‍ വിട്ട് കഥാ മൂല്യമുള്ള സിനിമകള്‍ ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്നും നമിത വ്യക്തമാക്കിരുന്നു.

Advertisement