വൈറലായി ഉത്തരയുടെ വിവാഹനിശ്ചയ വിഡിയോ

കഴിഞ്ഞ ദിവസമാണ് പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്തിന്റെ വിവാഹനിശ്ചയം നടന്നത് ആദിത്യയാണ് വരൻ.

കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേർ പങ്കെടുത്തു. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ. ജയൻ തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തിയിരുന്നു.

ഉത്തര അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ്. മെക്കാനിക്കൽ എൻജിനീയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ആശ ശരത്തും ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. 2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായിരുന്നു ഉത്തര.

കീർത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകൾ. കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിലാണ് കീർത്തന ബിരുദം നേടിയിരിക്കുന്നത്.

ഉത്തരയുടെ നിശ്ചയ വീഡിയോയ്ക്ക് സാമൂഹ്യമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേർ മണിക്കൂറുകൾക്കകം തന്നെ തങ്ങളുടെ പ്രിയതാരത്തിന് അഭിനന്ദനങ്ങളും ആശംസകളുമായി രം​ഗത്ത് എത്തി.

Advertisement