ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് ഓൺലൈൻ എൻജിനീയറിങ് എൻട്രൻസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു

കൊച്ചി: ഓൺലൈൻ എൻജിനീയറിങ് എൻട്രൻസ് പരീക്ഷകൾക്കും ലിബറൽ ആർട്‌സ് & അലൈഡ് സയൻസസ്, സ്‌കൂൾ ഓഫ് ലോ തുടങ്ങി മറ്റ് നിരവധി കോഴ്‌സുകൾക്കുമുള്ള ഓൺലൈൻ എൻട്രൻസ് എക്‌സാമിനുമുള്ള തിയതികൾ പ്രഖ്യാപിച്ച്‌ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് (എച്ച്‌ഐടിഎസ്).

2022-2023 അക്കാഡമിക് വർഷത്തേക്കുള്ള ഓൺലൈൻ എൻട്രൻസ് പരീക്ഷകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായിരിക്കും പരീക്ഷ നടക്കുകയെന്ന് അധികൃതർ അറിയിച്ചു.

ആദ്യഘട്ടം മേയ് 25 മുതൽ 30 വരെയും രണ്ടാം ഘട്ടം ജൂൺ 16 മുതൽ 18 വരെയും നടക്കും. യൂണിവേഴ്സ്റ്റി വെബ്‌സൈറ്റ് (apply.hindustanuniv.ac.in) മുഖേന വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

ആദ്യഘട്ടത്തിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി മേയ് 23 ആണ്. രണ്ടാംഘട്ടത്തിലേക്കുള്ളത് ജൂൺ 12ാം തിയതിയും. പരീക്ഷാഫലങ്ങൾ ജൂൺ 20ാം തിയതി പ്രഖ്യാപിക്കും. ജൂൺ 24 മുതൽ 30 വരെയാകും കൗൺസലിങ് നടക്കുക.

1985ൽ പ്രവർത്തനമാരംഭിച്ച ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് (എച്ച്‌ഐടിഎസ്) രാജ്യത്തെ പ്രമുഖ ഡീംഡ് സർവകലാശാലകളിലൊന്നാണ്. വ്യത്യസ്ത വിഷയങ്ങളിലായി ബിരുദ, ബിരുദാനന്തര, ഗവേഷണ, ഡോക്റ്ററൽ പ്രോഗ്രാമുകൾ സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. എൻജിനീയറിങ് ടെക്‌നോളജി, മാനേജ്‌മെന്റ്, ആർക്കിടെക്ച്ചർ, ലിബറൽ ആർട്‌സ്, അപ്ലൈഡ് സയൻസസ്, ഡിസൈൻ, അലൈഡ് ഹെൽത്ത് സയൻസസ് ആൻഡ് ലോ തുടങ്ങിയ വിഷയങ്ങളിലെല്ലാം കോഴ്‌സുകൾ ലഭ്യമാണ്.

ഇന്ത്യയിലും വിദേശത്തുമായി 18,000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ ഭാഗമാണ് എച്ച്‌ഐടിഎസ്. വ്യവസായത്തിന് അനുയോജ്യമായ പാഠ്യപദ്ധതി ഒരുക്കുന്നു എന്നതാണ് എച്ച്‌ഐടിഎസിന്റെ പ്രത്യേകത. ആഡ് ഓൺ ഓണേഴ്‌സും മൈനേഴ്‌സ് സർട്ടിഫിക്കേഷനുമുള്ള ഓപ്ഷനുൾപ്പടെ പത്ത് സ്ഥാപനങ്ങളിലായി 100ലധികം കോഴ്‌സുകൾ ലഭ്യമാണ്. നാലാം വ്യാവസായിക വിപ്ലവത്തിന് അനുഗുണമായ തരത്തിൽ എൻജിനീയറിങ് ഡിഗ്രി ഉൾപ്പടെയുള്ള കോഴ്‌സുകൾ ലഭ്യമാക്കുന്നു എന്നതാണ് സ്ഥാപനത്തിന്റെ സവിശേഷത. ക്ലീൻ എനർജി, സൈബർ സെക്യൂരിറ്റി, ഏവിയോണിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മഷീൻ ലേണിങ് തുടങ്ങി വളർന്നുവരുന്ന ടെക്‌നോളജിയുമായി ബന്ധപ്പെട്ട നിരവധി പരിശീലന പദ്ധതികൾ എച്ച്‌ഐടിഎസ് നൽകുന്നുണ്ട്.

വിദ്യാർത്ഥികൾക്കായി ഡോ. കെസിജി വർഗീസ് സ്‌കോളർഷിപ്പ് പദ്ധതികളും ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് നൽകുന്നു. മെറിറ്റ് സ്‌കോളർഷിപ്പ്, മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പ്, സ്‌പോർട്‌സ് ആൻഡ് കൾച്ചറൽ സ്‌കോളർഷിപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സ്‌കോളർഷിപ്പ് നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: www.hindustanuniv.ac.in

Advertisement