എൻ കെ പ്രേമചന്ദ്രനെതിരെ ലഘുലേഖയുമായി സിപിഎം

കൊല്ലം. എൻ.കെ. പ്രേമചന്ദ്രനെതിരെ ലഘുലേഖയെന്ന് യുഡിഎഫ് പരാതി. പ്രേമചന്ദ്രൻ ബിജെപി യിലേക്ക് പോകുമെന്ന തരത്തിൽ ലഘുലേഖ സിപിഎം വിതരണം ചെയ്തെന്ന് യുഡിഎഫ്. ലഘുലേഖയുടെ പകർപ്പ് സഹിതം
തിരഞ്ഞെടുപ്പ് കമ്മിഷനും, സിറ്റി പൊലീസ് കമ്മിഷണർക്കും കളക്ടർക്കും പരാതി നൽകി. ലഘുലേഖ വിതരണം ചെയ്യുന്നത് തടയണമെന്നും ലഘുലേഖ കണ്ടു കെട്ടണമെന്നും ആവശ്യം. ചവറ, ഇരവിപുരം, ചാത്തന്നൂർ മണ്ഡലങ്ങളിൽ ലഘുലേഖ വിതരണം ചെയ്തെന്ന് ആണ് പരാതി.

Advertisement