ഏഷ്യന്‍ കപ്പ് ഫുട്‌ബോൾ: ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി

ഏഷ്യന്‍ കപ്പ് ഫുട്ബോളിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യക്ക് അത് തുടരാൻ ആയില്ല. ജാക്സന്‍ ഇര്‍വിനും ജോര്‍ഡന്‍ ബോസുമാണ് ഓസ്ട്രേലിയയ്ക്കായി ഗോൾ നേടിയത്.
ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മികച്ച പ്രകടനമായിരുന്നു ആദ്യ പകുതിയില്‍ ഇന്ത്യയ്ക്ക് കരുത്തായത്. ഗ്രൂപ്പ് ബിയിൽ വ്യാഴാഴ്ച ഉസ്ബെക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Advertisement