ലസിത് മലിംഗയുടെ സമാനമായ ആക്ഷനുമായി മറ്റൊരു ശ്രീലങ്കന്‍ ബൗളര്‍…. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാമ്പിലേക്ക് ക്ഷണം

ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയുടെ സമാനമായ ആക്ഷനുമായി മറ്റൊരു ശ്രീലങ്കന്‍ ബൗളര്‍. പതിനേഴുകാരാനായ ശ്രീലങ്കന്‍ ബൗളര്‍ കുഗദാസ് മാതുലന്‍ ആണ് ആ ബൗളര്‍. കുഗദാസിന്റെ ബൗളിംഗ് ശ്രദ്ധയില്‍പ്പെട്ട എം.എസ്. ധോനി ഈ മാസം ആദ്യം തുടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാമ്പിലേക്ക് കുഗദാസിനെ ക്ഷണിക്കുകയും ചെയ്തു. കുഗദാസിന്റെ കോച്ചിങ് ക്യാമ്പിലെ പ്രകടനത്തില്‍ ധോനി ഹാപ്പിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സെന്റ് ജോണ്‍ കോജള് ജാഫ്ന സെന്‍ട്രല്‍ കോളജും തമ്മിലുള്ള മത്സരത്തിനിടെ കുഗഗാസിന്റ യോര്‍ക്കറില്‍ വീഴ്ത്തിയ വിക്കറ്റാണ് ധോനിയെ ആകര്‍ഷിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വരുന്ന ഐപിഎല്‍ മത്സരങ്ങളില്‍ കുലഗദാസ് ടീമിന്റെ ഭാഗമാകുമോയെന്നതാണ് എല്ലാവരും കാത്തിരിക്കുന്നത്.

Advertisement