നയിക്കാന്‍ തല ഇല്ല…. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സര്‍പ്രൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചത് ഫോട്ടോ ഷൂട്ടില്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നായക സ്ഥാനത്ത് ഇത്തവണ എം.എസ്. ധോണിയില്ല. യുവതാരം റുതുരാജ് ഗെയ്ക്വാദ് ആണ് ഇത്തവണ ചെന്നൈയുടെ നായകന്‍. ഇത് രണ്ടാം തവണയാണ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകസ്ഥാനം കൈമാറുന്നത്. 2022ല്‍ രവീന്ദ്ര ജഡേജക്ക് ക്യാപ്റ്റന്‍ സ്ഥാനം കൈമാറിയിരുന്നെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തുടര്‍ തോല്‍വികളെ തുടര്‍ന്ന് സീസണിനിടയില്‍ വീണ്ടും ധോണി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
പിന്നീട് കഴിഞ്ഞ സീസണില്‍ കാല്‍മുട്ടിലെ പരിക്ക് വലച്ചിട്ടും ചെന്നൈയെ നയിച്ചിറങ്ങിയ ധോണി അവര്‍ക്ക് അഞ്ചാം ഐപിഎല്‍ കിരീടവും സമ്മാനിച്ചു. ഇത്തവണയും ധോണി തന്നെ ചെന്നൈയെ നയിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിത തീരുമാനം ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ചെന്നൈയില്‍ നടന്ന ഐപിഎല്‍ ടീം ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടിലാണ് ചെന്നൈയുടെ ക്യാപ്റ്റാനായി യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനെ അവതരിപ്പിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്തു നിന്ന് രോഹിത് ശര്‍മയെയും നേരത്തെ മാറ്റിയിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇത്തവണ മുംബൈയെ നയിക്കുന്നത്.

Advertisement