ചെന്നൈയുടെ തല ധോണി തന്നെ!

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ ഐപിഎല്‍ സീസണിലും എം.എസ്. ധോനി തന്നെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റനാകും. ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ കാശി വിശ്വനാഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണ്‍ ആരംഭിക്കാന്‍ രണ്ട് ദിവസം മാത്രം മുന്‍പിലുള്ളപ്പോഴാണ് ചെന്നൈ സൂപ്പര്‍ കിങ്സ് രവീന്ദ്ര ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. എന്നാല്‍ ടീം തുടര്‍ തോല്‍വിയിലേക്ക് വീണതോടെ ടൂര്‍ണമെന്റ് തുടരുന്നതിനിടെ ജഡേജയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുകയും ധോനി വീണ്ടും നായകനാവുകയും ചെയ്തു. 2022ലെ ഐപിഎല്‍ സീസണോടെ ധോനി ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കും എന്ന റിപ്പോര്‍ട്ടുകളും ശക്തമായിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കാണികള്‍ക്ക് മുന്‍പില്‍ വെച്ച് ഗുഡ്ബൈ പറയാതെ പോകുന്നത് അനീതിയാവും എന്നാണ് ധോനി അന്ന് പ്രതികരിച്ചത്.

Advertisement