എണ്ണ ഒട്ടുമില്ലാതെ സ്വാദിഷ്ടമായ മീന്‍ വറുക്കാം…

Advertisement

ഉച്ച ഊണിനൊപ്പം ഒരു വറുത്ത മീന്‍ ഉണ്ടെങ്കില്‍ സംഗതി കുശാലാണ്. എന്നാല്‍ മീന്‍ വറുക്കാന്‍ ധാരാളം എണ്ണ ആവശ്യമായി വരുന്നതിനാല്‍ മിക്കവരും ഇതിനോട് നോ പറയുകയായിരിക്കും പതിവ്. അല്ലെങ്കില്‍ വല്ലപ്പോഴും മാത്രമായിരിക്കും ഈ വിഭവം തിരഞ്ഞെടുക്കുക. എന്നാല്‍ ഈ ആശങ്കയൊന്നുമില്ലാതെ ഈ വിഭവം ആസ്വദിക്കാനായാലോ…
എണ്ണ ഒട്ടുമില്ലാതെ മീന്‍ വറുക്കാന്‍ ആദ്യം വൃത്തിയാക്കി കഷ്ണങ്ങളാക്കിയ മീനില്‍ മുളകുപൊടി, ഉപ്പ്, പുളിവെള്ളം എന്നിവ ചേര്‍ത്ത് മസാല നന്നായി പിടിക്കുന്നതിനായി മാറ്റി വയ്ക്കണം. ആവശ്യമെങ്കില്‍ മറ്റ് മസാലപൊടികളും ചേര്‍ക്കാം. അടുത്തതായി ഒരു പാന്‍ അല്ലെങ്കില്‍ ദോശക്കല്ല് ചൂടാക്കിയതിനുശേഷം അതിനുമുകളിലായി വാഴയില ചെറുതായി മുറിച്ചതുവച്ച് അതിനുമുകളിലായി മസാല ചേര്‍ത്ത മീന്‍ നിരത്താം. ഇതിനുമുകളിലായി മറ്റൊരു വാഴയില വച്ചതിനുശേഷം ഒരു പാത്രംവച്ച് മൂടാം. ശേഷം തീ കുറച്ചുവച്ച് അഞ്ചുമിനിട്ടുനേരം വച്ചിരിക്കാം. അഞ്ചുമിനിട്ട് കഴിഞ്ഞ് ഇല തിരിച്ചിട്ട് വേവിക്കാം. അഞ്ചുമിനിട്ട് കഴിഞ്ഞ് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റാം. വാഴയിലയുടെ കൊതിപ്പിക്കുന്ന മണമുള്ള നല്ല സ്വാദേറിയ വറുത്ത മീന്‍ റെഡിയായിക്കഴിഞ്ഞു.

Advertisement