500-ാം ടെസ്റ്റ് വിക്കറ്റ് നേട്ടത്തിന് പിന്നാലെ അശ്വിന്റെ പിന്മാറ്റം… കാരണം പുറത്തുവിട്ട് ബിസിസിഐ

500-ാം ടെസ്റ്റ് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ വൈറ്ററന്‍ സ്പിന്നർ രവിചന്ദ്രന്‍ അശ്വിന്‍ ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. ആശ്വിന്റെ പിന്മാറ്റം സംബന്ധിച്ച കാരണം പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല. 
സുഖമില്ലാതായ അമ്മയ്ക്ക് അരികിലേക്ക് ആർ. അശ്വിന് പോകേണ്ട സാഹചര്യം ഉണ്ടായതാണ് പിന്മാറ്റത്തിന് കാരണം എന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘അശ്വിന്‍റെ മാതാവ് വേഗത്തില്‍ സുഖംപ്രാപിക്കാന്‍ ആശംസകള്‍ നേരുന്നു. അമ്മയ്ക്കൊപ്പമായിരിക്കാന്‍ അശ്വിന് അടിയന്തരമായി രാജ്കോട്ടില്‍ നിന്ന് ചെന്നൈയിലേക്ക് എത്തേണ്ട സാഹചര്യം വന്നിരിക്കുകയാണ്’ എന്നുമാണ് രാജീവ് ശുക്ലയുടെ ട്വീറ്റ്. 

Advertisement