ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയം: ഭാര്യയുടെ അറുത്തെടുത്ത തലയുമായി തെരുവിലൂടെ നടന്ന് പരിഭ്രാന്തി പടര്‍ത്തി യുവാവ്

ലഖ്‌നൗ: ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒരു കൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തലയും മറുകൈയില്‍ അരിവാളുമായി തെരുവിലൂടെ നടന്ന് പരിഭ്രാന്തി പടര്‍ത്തിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലെ ബസ്ര ഗ്രാമത്തിലാണ് സംഭവം.
ഭര്‍ത്താവ് അനില്‍ കുമാര്‍ ആണ് ക്രൂരകൃത്യം നടത്തിയത്.
എട്ടുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഇയാള്‍ തെരുവിലൂടെ നടക്കുകയായിരുന്നു. റോഡില്‍ നില്‍ക്കുന്ന ആളുകളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അരിവാള്‍ ഉയര്‍ത്തിക്കാണിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം.

Advertisement