പാകിസ്ഥാന്റെ തുടര്‍ തോല്‍വികള്‍; മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് രാജിവെച്ചു

ലോകകപ്പില്‍ പാകിസ്ഥാന്റെ തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് രാജിവെച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി സക്ക അഷ്റഫിനാണ് ഇന്‍സമാം രാജിക്കത്ത് നല്‍കിയത്.
തുടക്കത്തില്‍ രണ്ടു ജയത്തോടെ മികച്ച തുടക്കമിട്ട പാകിസ്ഥാന്‍ തുടര്‍ച്ചയായി നാലുമത്സരങ്ങളില്‍ തോറ്റതോടെ വലിയ തോതിലാണ് വിമര്‍ശനം നേരിടുന്നത്. ലോകകപ്പിനായുള്ള പാകിസ്ഥാന്‍ ടീം തെരഞ്ഞെടുപ്പില്‍ സ്ഥാപിത താത്പര്യം ഉണ്ടായിരുന്നു എന്ന ആക്ഷേപത്തില്‍ ഇന്‍സമാം അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റിലാണ് ഇന്‍സമാം രണ്ടാം തവണയും ചീഫ് സെലക്ടര്‍ ആകുന്നത്. ചീഫ് സെലക്ടര്‍ സ്ഥാനത്ത് മൂന്ന് മാസം പോലും തികയ്ക്കുന്നതിന് മുന്‍പാണ് രാജി.

Advertisement

1 COMMENT

  1. ഇന്‍സമാം രാജിവച്ചത് പാകിസ്ഥാന്റെ തുടര്‍ തോല്‍വികള്‍ മൂലമല്ല.
    യാസു ഇന്റര്‍നാഷണല്‍ എന്ന പ്ലയര്‍മാനേജ്മെന്റ് കമ്പനിയില്‍ അദ്ദേഹത്തിന് ഓഹരിയുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതിനാലാണ്. പാകിസ്ഥാന്‍ ടീമിലെ ഒട്ടേറെ പേരുടെ ബിസിനസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന തല്‍ഹ റഹ്മാനിയാണ് യാസുവിന്റെ ഓണര്‍.
    യാസുവുമായുള്ള ബന്ധം പുറത്തായതാണ് ഇന്‍സമാമിന്റെ രാജിക്ക് കാരണം.

    കിളിമാനൂര്‍ ഹര്‍ഷന്‍

Comments are closed.