Home News Obituary ശ്രീ ധർമ്മശാസ്താ ക്ഷേത്രം മുൻ മേൽശാന്തി രാധാകൃഷ്ണൻ തിരുമേനി അന്തരിച്ചു

ശ്രീ ധർമ്മശാസ്താ ക്ഷേത്രം മുൻ മേൽശാന്തി രാധാകൃഷ്ണൻ തിരുമേനി അന്തരിച്ചു

Advertisement

ശാസ്താംകോട്ട. ശ്രീ ധർമ്മശാസ്താ ക്ഷേത്രംമുൻ മേൽശാന്തി രാധാകൃഷ്ണൻ പോറ്റി(89) കോട്ടയത്ത് അന്തരിച്ചു. സസ്കാരം നാളെ രാവിലെ പത്തിന് കോട്ടയത്ത് നടക്കും.

ധർമ്മശാസ്താവിന്റെ പരിചാരകനായി പതിറ്റാണ്ടുകളോളം സേവനമനുഷ്ടിച്ചു. നാട്ടുകാരുടെയും, ഭക്തജനങ്ങളുടെയും കുടുംബാംഗംപോലെ പ്രിയപ്പെട്ട ആളായിരുന്നു അദ്ദേഹം. ക്ഷേത്ര ആചാരങ്ങളും, നിഷ്ഠകളും പൂജാവിധികളും, യഥാവിധി നിർവഹിച്ചിരുന്ന അദ്ദേഹം ക്ഷേത്രത്തിലെ ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങൾക്ക് നിർദ്ദേശങ്ങളും, ലക്ഷ്യബോധവും നൽകുന്നതിൽ പങ്കുവഹിച്ചു. ഭാര്യ പരേതയായ ദേവകി ദേവി, മക്കൾ ഹരീഷ്,ഹരിത മരുമകൻ.ഉണ്ണികൃഷ്ണൻ (മലയാള മനോരമ ,കോട്ടയം)

Advertisement