29.9 C
Kollam
Saturday 5th September, 2026 | 01:37:22 PM
Home News Kerala വിഷു, മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും

വിഷു, മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും

വിഷു, മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. ശനിയാഴ്ച സഹസ്ര കലശാഭിഷേകം ഉണ്ടാകും. വൈകീട്ട് പടിപൂജയും നടക്കും.

മാസപൂജയുടെ അവസാന നാളുകളിലും ഇത്തവണ തിരക്ക് കൂടുതലായിരുന്നു. മിക്ക ദിവസങ്ങളിലും ശരാശരി 30,000 പേര്‍ ദര്‍ശനത്തിനെത്തി.

പമ്പാ നദിയില്‍ വെള്ളം കുറഞ്ഞത് തീര്‍ഥാടകരെ അലട്ടുന്നുണ്ട്. ജലസംഭരണികളില്‍ വെള്ളം കുറവായതിനാല്‍ ഡാം തുറന്നുവിടാനും കഴിഞ്ഞിരുന്നില്ല. നദി മലിനമാകുന്നുമുണ്ട്.

ഇടവമാസ പൂജകള്‍ക്കായി മെയ് 14നു വൈകീട്ട് അഞ്ചിനു നട തുറക്കും.