റെയില്‍വേസ്‌റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ച വിരമിച്ച ബിഎസ്എഫ് ജവാന്റെ സംസ്‌കാരം നാളെ

Advertisement


ശാസ്താംകോട്ട: ന്യൂഡല്‍ഹിയില്‍ നിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ റെയില്‍വേസ്‌റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ച വിരമിച്ച ബിഎസ്എഫ് ജവാന്‍ മാത്യു ജെ (53) യുടെ സംസ്‌കാരം നാളെ. യാത്രയ്ക്കിടെ അസ്വസ്ഥത തോന്നി വൈക്കം റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങിയ അരിനെല്ലൂര്‍ വടക്ക് ജോയല്‍ ഭവനം(കല്ലുവിള ചരുവില്‍) മാത്യു അവിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു,

കുഴഞ്ഞ് വീണ മാത്യുവിന് ഓടിക്കൂടിയ നാട്ടുകാര്‍ സിപിആര്‍ നല്‍കുകയും ഉടന്‍ തന്നെ ആര്‍പിഎഫിന്റെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടുത്തുരുത്തി പൊലീസ് മേല്‍നടപടികള്‍് സ്വീകരിച്ച് വൈക്കം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

നാളെ രാവിലെ ഒന്‍പതരയ്ക്ക് സ്വവസതിയിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം പട്ടകടവ് സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍ സംസ്‌കരിക്കും.

ഭാര്യ ജിജി മാത്യു (യുഎഇ)
മക്കള്‍ ജോയല്‍ മാത്യു, ജീവാമാത്യു

Advertisement