ദേരാ സച്ച സൗധ മേധാവിക്ക് പകരം ആളെ പരോളില്‍ വിട്ടിരിക്കുന്നുവെന്ന് പരാതി

ദേരാ സച്ച സൗധ മേധാവിക്ക് പകരം ആളെ പരോളില്‍ വിട്ടിരിക്കുന്നുവെന്ന് പരാതി
ചണ്ഡിഗഢ്: പരോളില്‍ ഇറങ്ങിയിരിക്കുന്നത് ദേരാ സച്ചാ സൗധ മേധാവി ഗുര്‍മീത് സിങ് രാം റഹീം സിങ് തന്നെയാണെന്ന് ഉറപ്പാക്കാന്‍ ഹരിയാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം. പരോളില്‍ ഗുര്‍മീതിന് പകരം മറ്റാരെയോ ആണ് ഇറക്കിയിരിക്കുന്നത് എന്നാണ് പരാതിക്കാരന്റെ ആക്ഷേപം.

മുന്‍ ദേരാ മാനേജര്‍ രഞ്ജിത് സിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗുര്‍മീതിനെയും മറ്റ് നാല് പേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഇയാള്‍ ഒരു മാസത്തെ പരോളില്‍ പുറത്തിറങ്ങിയത്. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം രാം റഹീമിന്റെ രൂപത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു.

Advertisement