25.2 C
Kollam
Wednesday 22nd July, 2026 | 07:38:14 AM
Home News Breaking News സ്റ്റാലിൻ സഹോദരൻ, സ്റ്റാലിനെ മോദിക്ക് നിയന്ത്രിക്കാൻ കഴിയില്ല; തമിഴ്‌നാട്ടിലെ രണ്ടാമത്തെ റാലിയിൽ സ്റ്റാലിന്റെ പേര് പരാമർശിച്ച്...

സ്റ്റാലിൻ സഹോദരൻ, സ്റ്റാലിനെ മോദിക്ക് നിയന്ത്രിക്കാൻ കഴിയില്ല; തമിഴ്‌നാട്ടിലെ രണ്ടാമത്തെ റാലിയിൽ സ്റ്റാലിന്റെ പേര് പരാമർശിച്ച് രാഹുൽ ഗാന്ധി

ചെന്നൈ: സ്റ്റാലിൻ സഹോദരൻ എന്ന് രാഹുൽ ഗാന്ധി. സ്റ്റാലിനെ മോദിക്ക് നിയന്ത്രിക്കാൻ കഴിയില്ല. അത് മോദിക്ക് നന്നായി അറിയാമെന്നും അതുകൊണ്ട് എ ഐ എ ഡി എം കെ മുഖ്യമന്ത്രിയെ നിയമിക്കാൻ ശ്രമിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Also Read: കൈ പിടിച്ചു നടത്തിയ ഭാര്യ റുഖിയ അന്ത്യ യാത്രയിലും മജീദ് മാഷിനൊപ്പം, പുതിയ വീട്ടിൽ താമസിച്ച് കൊതിതീരും മുമ്പേ മടക്കം

തമിഴ്‌നാട്ടിലെ രണ്ടാമത്തെ റാലിയിൽ സ്റ്റാലിന്റെ പേര് പറഞ്ഞ് രാഹുൽ. ആദ്യം പങ്കെടുത്ത റാലിയിൽ രാഹുൽ ഗാന്ധി സ്റ്റാലിന്റെ പേര് പരാമർശിച്ചിരുന്നില്ല. സ്റ്റാലിനൊപ്പം പങ്കാളികളാണ് തങ്ങളെന്നും ഡി എം കെയുടെ പങ്കാളികൾ ആണെന്നും എന്നാൽ ഡി എം കെയെ തങ്ങൾ വിരട്ടില്ലെന്നും സമ്മർദത്തിൽ ആക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിക്കും ആർഎസ്എസിനും തമിഴ്നാട്ടിൽ കടക്കാനാകില്ല.

മണ്ഡല പുനർനിർണായത്തിനയുള്ള വനിത ഭേദഗതി ബില്ല് ദേശവിരുദ്ധം. പ്രതിപക്ഷം പാറ പോലെ ഉറച്ചുനിന്നു. നമ്മുടെ മുന്നണി ബി ജെ പിയുടെ നീക്കങ്ങളെ തടയുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹിയിൽ നിങ്ങളുടെ പടയാളിയാണ് ഞാൻ. നിങ്ങളെ സംരക്ഷിക്കാൻ എന്തും ചെയ്യും. മോദിയുടെ മുഖം ഇന്നലെ നിങ്ങൾ കണ്ടില്ലേ. ആത്മവിശ്വാസം ഇല്ലാത്ത മോദിയെ കണ്ടു. പ്രതിപക്ഷ നിരയിലേക്ക് നോക്കാൻ പോലും മോദിക്ക് കഴിഞ്ഞില്ല. ഒരു വശത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു മോദി. കാരണം മോദിയെ നിയന്ത്രിക്കുന്നത് അമേരിക്കയാണ്. ട്രംപ് ചാടാൻ പറഞ്ഞാൽ മോദി ചാടും. കിടക്കാൻ പറഞ്ഞാൽ കിടക്കും. ട്രംപ് ആണ് മോദിയെ നിയന്ത്രിക്കുന്നത്. എപ്സ്റ്റീൻ ഫയലിലൂടെ മോദിയെ നിയന്ത്രിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.