ലോക്സഭാ തെരത്തെടുപ്പ്: സൂററ്റിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ഗുജറാത്ത്: സൂററ്റിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ ലോക്സഭയിലേക്ക് തെരഞ്ഞടുക്കപ്പട്ടു. ഇവിടെ കോൺഗ്രസ് എ പി പി സംയുക്ത സ്ഥാനാർത്ഥി നിലീഷ് കുംഭാനിയുടെ പത്രിക നേരത്തെ തള്ളിയിരുന്നു. ശേഷിച്ച ബി എസ് പി സ്ഥാനാർത്ഥിയുൾപ്പെടെ ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചതോടെയാണ് അസാധാരണ ജയം നേടി ബിജെപി സ്ഥാനാർത്ഥി ചരിത്രത്തിലേക്ക് കയറിയത്.

Advertisement