കെജ്രിവാളിനെ കസ്റ്റഡിയിൽ ലഭിക്കാൻ   സിബിഐ ഉടൻ അപേക്ഷ സമർപ്പിക്കും

ന്യൂഡെൽഹി. കെജരിവാളിനെതിരായ നടപടികൾ വേഗത്തിലാക്കി സിബിഐ. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കെജ്രിവാളിനെ കസ്റ്റഡിയിൽ ലഭിക്കാൻ ആയിട്ടുള്ള അപേക്ഷ സിബിഐ ഉടൻ സമർപ്പിക്കും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കെജരിവാളിനെയും പ്രതിചേർക്കുക. കസ്റ്റഡിയിൽ കെജരിവാളിനെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് അപേക്ഷയാകും സിബിഐ റൗസ് അവന്യൂ കോടതിയിൽ സമർപ്പിക്കുന്നത്. മദ്യനായ അഴിമതി കേസ് വിലയിരുത്താൻ ഇന്ന് രാവിലെ സിബിഐയുടെ സംഘം യോഗം ചേരുന്നുണ്ട്. ഇതിന് തുടർച്ചയായ ആകും നടപടികൾ. ഈ ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇപ്പോൾ തീഹാർ ജയിലിൽജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.

Advertisement