എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; കെജ്രിവാളിന്റെ അറസ്റ്റിൽ ഐക്യരാഷ്ട്രസഭ

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് യുഎൻ വക്താവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ ഇന്ത്യയിലും രാഷ്ട്രീയവും പൗരാവകാശങ്ങളും ഉൾപ്പെടെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.

എല്ലാവർക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തിൽ വോട്ടുചെയ്യാൻ കഴിയണമെന്നും ഐക്യരാഷ്ട്രസഭ പ്രതികരിച്ചു അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതുമായ വിഷയങ്ങളിലുമാണ് പ്രതികരണം.

അതേസമയം മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിനെതിരെ നടപടി കടുപ്പിക്കാനാണ് ഇഡിയുടെ തീരുമാനം. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ കെജ്രിവാളിനോട് പാസ്വേഡ് ആവശ്യപ്പെടും. പാസ്വേഡ് നൽകിയില്ലെങ്കിൽ മറ്റ് രീതിയിൽ രേഖകൾ ശേഖരിക്കാൻ ആണ് ഇഡിയുടെ നീക്കം.

Advertisement