മൃഗശാലയില്‍ കൂട്ടിലേക്ക് എടുത്തുചാടിയ ആളെ സിംഹം കടിച്ചുകൊന്നു

മൃഗശാലയില്‍ കൂട്ടിലേക്ക് എടുത്തുചാടിയ ആളെ സിംഹം കടിച്ചുകൊന്നു. തിരുപ്പതിയിലെ മൃഗശാലയിൽ ആണ് സംഭവം. രാജസ്ഥാന്‍ സ്വദേശി പ്രഹ്ളാദ് ഗുജ്ജര്‍ ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ മദ്യപാനിയോ മാനസിക വെല്ലുവിളി നേരിടുന്ന ആളെന്ന് സംശയമെന്ന് അധികൃതര്‍ അറിയിച്ചു.
പൊതുജനങ്ങൾക്ക് പോകാൻ അനുമതിയില്ലാത്ത ഭാഗത്തുകൂടിയാണ് ഇയാൾ കൂട്ടിലേക്ക് കയറിയത്. മൃഗശാലാ ജീവനക്കാരുടെ മുന്നറിയിപ്പ് അവഗണിച്ച യുവാവ് കൂടിന്റെ 25 അടി ഉയരമുള്ള വേലിയിലേക്ക് വലിഞ്ഞുകയറിയാണ് കൂട്ടിലേക്ക് ചാടിക്കടന്നത്. ജീവനക്കാർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് സിംഹം യുവാവിനെ ആക്രമിക്കുകയായിരുന്നു.

Advertisement