തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു

തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തെങ്കാശി ജില്ലയിലെ തിരുമംഗലം- കൊല്ലം ദേശീയപാതയില്‍ സിങ്കംപട്ടി എന്ന സ്ഥലത്ത് വച്ചാണ് അപകടം നടന്നത്. കാറില്‍ സഞ്ചരിച്ചിരുന്ന ആറംഗ സംഘമാണ് മരിച്ചത്. മരിച്ചവര്‍ തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ്. കുറ്റാലം വെള്ളച്ചാട്ടം കണ്ട് മടങ്ങുന്നതിനിടെയാണ് സംഭവം.
കേരളത്തിലേക്ക് സിമന്റ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയുടെ അടിയിലേക്ക് പോയി. ആറുപേരും തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
ഇന്നലെ രാത്രിയാണ് ഇവര്‍ കുറ്റാലത്ത് എത്തിയത്. പുലര്‍ച്ചെ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Advertisement