പ്രാണ പ്രതിഷ്ഠ; തല്‍സമയ സംപ്രേഷണത്തിനായി തയാറാക്കിയ എല്‍ഇഡി സ്‌ക്രീനുകള്‍ പൊലീസ് എടുത്തുമാറ്റുന്ന ദൃശ്യങ്ങള്‍ പങ്കുവച്ച് നിര്‍മല സീതാരാമന്‍

Advertisement

തമിഴ്നാട്ടിലെ കാഞ്ചീപുരം കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണത്തിനായി തയാറാക്കിയ എല്‍ഇഡി സ്‌ക്രീനുകള്‍ പൊലീസ് എടുത്തുമാറ്റുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. തമിഴ്നാട് പൊലീസിന്റെ നടപടി സുപ്രീം കോടതി ഇടപെട്ട് തടഞ്ഞിരുന്നു.
തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ തല്‍സമയ സംപ്രേഷണം തടയാനായി നടക്കുന്ന ശ്രമങ്ങളും കേന്ദ്രമന്ത്രി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. ‘തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാന പൊലീസിനെ അവരുടെ ഇഷ്ടാനുസരണം ദുരുപയോഗം ചെയ്യുകയാണ്. ഹിന്ദുവിരോധികളായ ഡിഎംകെയാണ് അവരെ ദുരുപയോഗം ചെയ്യുന്നത്. പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നത് കാണാന്‍ രാജ്യത്തെ പൗരന് അവകാശമില്ലേ? അവരെ അതില്‍നിന്ന് തടയാനാകുമോ? പ്രധാനമന്ത്രിയോടുള്ള വ്യക്തിപരമായ വിദ്വേഷമാണ് ഡിഎംകെ പ്രകടമാക്കുന്നത്’ നിര്‍മല സീതാരാമന്‍ ആരോപിച്ചു.

Advertisement