’22ന് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ട്, പോവുന്നില്ല, നാളെ അയോധ്യയിലേക്ക് പോകും’; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തിൽ നാളെ അയോധ്യയിലേക്ക് പോകുന്നുണ്ടെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ​ഗവർണർ ഡൽഹിയിൽ പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് വലിയ തിരക്കുണ്ടാകും. അതിനാൽ അന്ന് പോയേക്കില്ലെന്നും ​ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളഹൗസിലെ സുരക്ഷ വർധിപ്പിച്ച വിവരമറിയില്ല. അതെല്ലാം സുരക്ഷ ഏജൻസികളുടെ കാര്യമാണ്. താൻ അത്തരം കാര്യങ്ങൾ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ​ഗവർണർ കൂട്ടിച്ചേർത്തു.

Advertisement