പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജ്ജുന ഖാർഗെയെ ഉയർത്തിക്കാട്ടുവാനുള്ള നീക്കത്തിൽ സഖ്യത്തിനകത്ത് ഭിന്നഭിപ്രായം

ന്യൂഡെല്‍ഹി. ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജ്ജുന ഖാർഗെയെ ഉയർത്തിക്കാട്ടുവാനുള്ള നീക്കത്തിൽ സഖ്യത്തിനകത്ത് ഭിന്നഭിപ്രായം.ഖാർഗെയുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തെ പിന്തുണച്ച സിപിഐഎം രാജ്യസഭാ എംപിയെ തള്ളി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചയാൾ പരാജയപ്പെട്ടാൽ എന്തു ചെയ്യും എന്ന് യ്യെച്ചൂരിയുടെ ചോദ്യം.ഖാർഗെയെ പിന്തുടയ്ക്കുന്നതിൽ നിതീഷ് കുമാറിന് അതൃപ്തി.

ഇന്ത്യ സഖ്യത്തിന്റെ നാലാമത്തെ വിശാല യോഗവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഖാർഗെയെ കൊണ്ടുവരണം എന്ന ചർച്ചകൾ വീണ്ടും സജീവമായത്.തൃണമൂൽകോൺഗ്രസ് ആയിരുന്നു ചർച്ചകൾക്ക് തിരികൊളുത്തിയത്.ഖാർഗയുടെ പേര് ഉയർന്നു കേട്ടതോടെ സഖ്യത്തിലെ നിതീഷ് കുമാറും ലാലുപ്രസാദ് യാദവും അസ്വസ്ഥരായി.സിപിഐഎം രാജ്യസഭ എംപി ബികാഷ് രഞ്ജനും ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നത് പിന്തുണച്ചു.

സിപിഐഎം രാജ്യസഭാ എംപിയെ പൂർണമായി തള്ളികൊണ്ടായിരുന്നു പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചയാൾ പരാജയപ്പെട്ടാൽ എന്ത് ചെയ്യുമെന്ന് യെച്ചുരിയുടെ ചോദ്യം.

പഞ്ചാബിലെ ആം ആദ്മി ഘടകത്തിലും ഖാർഗെയ്ക്ക് എതിരായ സ്വരങ്ങൾ ഉയർന്നു. ലോകസഭാ തെരഞ്ഞെടുപ്പിൽ മുൻപ് തൽക്കാലം പ്രധാനമന്ത്രി സ്ഥാനാർത്ഥി ചർച്ചകൾ വേണ്ടെന്ന് തീരുമാനത്തിൽ തന്നെയാണ് സഖ്യത്തിലെ മുതിർന്ന നേതാക്കളുടെ നിലപാട്

Advertisement