ജിഎസ്ടി ഫയലിംഗിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി, ബില്ലുമായി നിര്‍മ്മല സീതാരാമന്‍

ന്യൂഡെല്‍ഹി. ജിഎസ്ടി രണ്ടാം ഭേദഗതി ബില്ലും പ്രൊവിഷണൽ കളക്ഷൻ ഓഫ് ടാക്സ് ബില്ലും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ജിഎസ്ടി ഫയലിംഗിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശിക്ഷാനടപടികൾ വിപുലീകരിക്കുന്നതാണ് രണ്ടാം നിയമ ഭേദഗതി. വീഴ്ച വരുത്തുന്നവർക്ക് എതിരെ നടപടി സ്വീകരിക്കാത്തതിൽ വിശദീകരണം നൽകാൻ അധികൃതർക്ക് 30 ദിവസത്തെ സമയം അനുവദിക്കുന്ന വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിനുപുറമേ രാജ്യസഭ നേരത്തെ പാസാക്കിയ പോസ്റ്റ് ഓഫീസ് ബില്ലും ലോക്സഭയുടെ പരിഗണനയ്ക്കായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് അവതരിപ്പിക്കും. രാജ്യസഭയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ കേന്ദ്ര സർവകലാശാല ഭേദഗതി ബില്ലും അവതരിപ്പിക്കും. ബില്‍ ലോക്സഭ നേരത്തെ പാസാക്കിയിരുന്നു. ഇന്നലെ ലോക്സഭ പാസാക്കിയ ചില നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.

Advertisement