സിനിമാസ്വാദനത്തിന്‍റെ പെരുംപൂരമായി രാജ്യാന്തര ചലച്ചിത്രോത്സവം അഞ്ച് ദിവസം പിന്നിടുന്നു

മലയാള സിനിമാസ്വാദനത്തിന്‍റെ പെരും പൂരമായി രാജ്യാന്തര ചലച്ചിത്രോത്സവം അഞ്ച് ദിവസം പിന്നിടുമ്പോൾ പ്രദർശനത്തിനെത്തിയ മലയാള സിനിമയ്ക്ക് പ്രേക്ഷകരേറെ. ആനന്ദ് ഏകർഷിയുടെ ആട്ടവും ജിയോ ബേബിയുടെ കാതലിനും പുന പ്രദർശനത്തിലും തിരക്ക്. ആസ്വാദക മനസ്സിൽ ഇടം പിടിച്ച ഇരുപത് ലോക സിനിമകളുടെ അവസാന പ്രദർശനവും ഇന്ന് നടന്നു.


രാജ്യാന്തര ചലച്ചിത്രോത്‌സവത്തിന്റെ അഞ്ചാം ദിനത്തിൽ ശ്രദ്ധേയമായത് മലയാള ചിത്രങ്ങൾ. മലയാള സിനിമ വിഭാഗം ഇന്ന്, കാലിഡോ സ്കോപ്പ് തുടങ്ങിയ വിഭാഗങ്ങളിലായി ഏഴു മലയാള ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിച്ചത്. ഇതിൽമത്സര വിഭാഗത്തിൽ പ്രദർശനത്തിനെത്തിയ മമ്മൂട്ടി ചിത്രം കാതലിനും വിനയ് ഫോർട്ട് ചിത്രം ആട്ടത്തിനും മികച്ച പ്രതികരണം. ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ 44 വരെയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. ആനിമേഷൻ വിഭാഗത്തിൽ പ്രദർശിപ്പിച്ച സുൽത്താനാസ് ഡ്രീമും അനുരാഗ കശ്യപിന്റെ കെന്നഡിയ്ക്കും ആസ്വാദകരേറെ.

ലോക സിനിമാ വിഭാഗത്തിൽ ഡെന്മാർക്കിന്റെ ഓസ്കർ എൻട്രി കൂടിയായ പ്രോമിസഡ് ലാൻഡ് ഉൾപ്പടെ ഇരുപത് സിനിമകളുടെ അവസാന പ്രദർശനവും ഇന്നലെ നടന്നു. നിള തിയേറ്ററിൽ നടന്ന മാസ്റ്റർ ക്ലാസ് മേളയിൽ ഏറെ ചർച്ചയായ പാരഡൈസ് എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രസന്ന വിതനാഗെ നയിച്ചു. സിനിമ രാഷ്ട്രീയ പ്രതികരണത്തിനുള്ള വേദിയാണെന്ന് പ്രസന്ന വിതനാഗെ പറഞ്ഞു. മാനവീയo വീഥിയിൽ നടന്ന മാംഗോ സ്റ്റീൻ ക്ലബ്ബിന്റെ സംഗീത വിരുന്നും നടന്നു.

Advertisement