20 വയസുകാരിയെ അച്ഛൻ കഴുത്തറുത്ത് കൊന്നു; ‘കുടുംബത്തിന്റെ സൽപ്പേര് കളഞ്ഞെന്ന്’ പൊലീസിനോട് അച്ഛൻ

മുസഫർപൂർ: 20 വയസുകാരിയെ പിതാവ് കഴുത്തറുത്ത് കൊന്നു. ഉത്തർപ്രദേശിലെ മുസഫർപൂരിലാണ് സംഭവം.

പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അതേ കുടുംബത്തിൽ തന്നെയുള്ള ഒരു യുവാവുമായുള്ള ബന്ധമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതിതെന്നാണ് റിപ്പോർട്ടുകൾ.

കൊലപാതകത്തിന് പിന്നാലെ പെൺകുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു. മകൾ തന്റെ ‘കുടുംബത്തിന്റെ സൽപ്പേര് നശിപ്പിച്ചു’ എന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് ആദ്യം വാർത്തകൾ പ്രചരിച്ചെങ്കിലും ഇത് പിന്നീട് പൊലീസ് തിരുത്തി. പെൺകുട്ടിയും യുവാവും ഒരേ ജാതിയിൽപ്പെട്ടവരാണെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ പെൺകുട്ടിയും അച്ഛനും തമ്മിൽ പ്രണയ ബന്ധത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതിനൊടുവിലാണ് അച്ഛൻ കത്തി ഉപയോഗിച്ച് കഴുത്തറുത്തതെന്ന് പൊലീസ് സൂപ്രണ്ട് സത്യനരൈൻ പ്രജാപത് അറിയിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

Advertisement