തെലങ്കാനയിൽ ഇൻഡോർ സ്റ്റേഡിയം തകർന്നുവീണു, 3 മരണം, നിരവധി പേർക്ക് പരിക്ക്;

Advertisement

ഹൈദരാബാദ്: തെലങ്കാനയിൽ ഇൻഡോർ സ്റ്റേഡിയം തകർന്ന് വീണുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. തെലങ്കാനയിലെ മോയിനാബാദിൽ ആണ് സംഭവം.

നിർമ്മാണത്തിൽ ഇരുന്ന സ്റ്റേഡിയത്തിൻറെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. സ്ഥലത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്. പത്തിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം.

Advertisement