സത്യമംഗലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കയറി നാല് പേർ മരിച്ചു

Advertisement

തമിഴ്‌നാട് :സത്യമംഗലത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് പേർ മരിച്ചു. ഒരാൾക്ക് സാരമായി പരിക്കേറ്റു. സത്യമംഗലം വെടച്ചിന്നന്നൂർ ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് അപകടം.

ബംഗ്ലാവ് പുത്തൂർ സ്വദേശികളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർ ഏലൂരിൽ നിന്ന് സത്യമംഗലത്തേക്ക് വരുംവഴിയായിരുന്നു അപകടം. കീർത്തിവേൽദൂരൈ (28), പൂവരശൻ (24), രാഘവൻ (26), മയിലാണ്ടൻ (30) എന്നിവരാണ് മരിച്ചത്. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Advertisement