മൈതാനത്തെ പോസ്റ്റിൽ വലിഞ്ഞുകയറി യുവതി; പ്രസംഗം നിർത്തി അനുനയിപ്പിച്ച് മോദി- വിഡിയോ

Advertisement

ഹൈദരാബാദ്: സമ്മേളന മൈതാനത്തെ ലൈറ്റുകൾ ഘടിപ്പിച്ചിരുന്ന പോസ്റ്റിൽ യുവതി വലിഞ്ഞുകയറുന്നതു കണ്ട് പ്രസംഗം നിർത്തി അനുനയിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ മഡിഗ റിസർവേഷൻ പോരാട്ട സമിതി (എംആർപിഎസ്)യുടെ സമ്മേളനത്തിൽ മോദിയുടെ പ്രസംഗത്തിനിടെയായിരുന്നു നാടകീയ രംഗങ്ങൾ.

പ്രധാനമന്ത്രിയുടെ ശ്രദ്ധപിടിച്ചുപറ്റാനായി ഉയരമുള്ള പോസ്റ്റിൽ കയറി എന്തോ പറയാൻ ശ്രമിച്ച യുവതിയോട് താഴെയിറങ്ങാൻ സ്നേഹത്തോടെ അഭ്യർഥിച്ച മോദി, അവർക്കു പറയാനുള്ളതു കേൾ‌ക്കാമെന്ന് ഉറപ്പു നൽകി. ഷോക്കടിക്കാനിടയുണ്ടെന്നും താഴെയിറങ്ങണമെന്നും ആവർത്തിച്ചു പറഞ്ഞു. തുടർന്ന് ഏതാനും പേർ ചേ‍ർന്ന് യുവതിയെ താഴെയിറക്കിയതോടെയാണു പ്രധാനമന്ത്രി പ്രസംഗം തുടർന്നത്.

Advertisement