ചെന്നൈ തുറമുഖത്ത് കപ്പലിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്

Advertisement

ചെന്നൈ : തുറമുഖത്ത് കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഒഡീഷയിൽ നിന്നെത്തിയ എണ്ണക്കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. അറ്റകുറ്റപ്പണിക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.