കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനി എന്ന ശ്രീജയ്ക്ക് കാപ്പ ഇളവ് നൽകി ഹൈക്കോടതി

Advertisement

കൊച്ചി . കാപ്പാ നിയമപ്രകാരം കരുതൽ തടവിൽ പാർപ്പിച്ചിരുന്ന കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനി എന്ന ശ്രീജയ്ക്ക് കാപ്പ ഇളവ് നൽകി ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 48 ക്രിമിനൽ കേസുകളിലെ പ്രതിയായ പൂമ്പാറ്റ സിനി കഴിഞ്ഞ അഞ്ചുമാസമായി കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

സിനിയുടെ മകളുടെ പ്രസവ സംരക്ഷണത്തിന് മറ്റാരും ഇല്ല എന്ന അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. മട്ടാഞ്ചേരി അസിസ്റ്റൻറ് കമ്മീഷണറുടെ ഭാര്യ ആണെന്ന് പറഞ്ഞ് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും കൊലപാതകശ്രമ കേസിൽ അടക്കം പ്രതിയാണ് പൂമ്പാറ്റ സിനി.

ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിട്ടത്.

Advertisement