ഊട്ടിയിൽ കാട്ടാന കാർ തകർത്തു

Advertisement

ഊട്ടി.തമിഴ്നാട് ഊട്ടിയിൽ കാട്ടാന കാർ തകർത്തു. മേട്ടുപ്പാളയം മലയോര ഹൈവേയിലെ കോത്തഗിരിയിൽ ഇന്ന് രാവിലെയാണ് സംഭവം. ബസും കാറും കൂട്ടിയിടിച്ചതിനെ തുടർന്ന്, മേഖലയിൽ ഗതാഗത തടസമുണ്ടായിരുന്നു. വാഹനങ്ങൾ നിർത്തിയിട്ടതിന് ഇടയിലേയ്ക്കാണ് കാട്ടാനയെത്തിയത്. കാട്ടാന വരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. അര മണിക്കൂറോളം ആന റോഡിലുണ്ടായിരുന്നു. പിന്നീട്, യാത്രക്കാർ ബഹളം വച്ചും ഹോൺ മുഴക്കിയുമാണ് ആനയെ തുരത്തിയത്. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണെന്നും ഫെൻസിങ് പോലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ വനംവകുപ്പ് തയ്യാറാകണമെന്നും യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെട്ടു.

Advertisement