സമാജ് വാദി ‘ഇന്ത്യ’വിട്ടു, ബിജെപിയിലും കോൺഗ്രസിലും ആഭ്യന്തര സംഘർഷം രൂക്ഷമാക്കി സ്ഥാനാര്‍ഥിപട്ടിക

Advertisement

ഭോപാല്‍. മധ്യപ്രദേശിൽ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയിലും കോൺഗ്രസിലും ആഭ്യന്തര സംഘർഷം രൂക്ഷം. കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവിനും, ജ്യോതിരാദിത്യ സിന്ധ്യക്കും എതിരെയുണ്ടായ പ്രതിഷേധങ്ങളെ അതീവ ഗൗരവത്തോടെയാണ് ബിജെപി ദേശീയ നേതൃത്വം കാണുന്നത്. സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കളുടെ അണികളാണ് ഇരുവർക്കും എതിരെ പ്രതിഷേധിച്ചത്. അതേസമയം പാർട്ടി നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചതെന്നാണ് സംസ്ഥാന നേതാക്കളുടെ വിശദീകരണം.പ്രശ്നപരിഹാരത്തിനായി ബിജെപി ദേശീയ നേതൃത്വം തന്നെ ഇടപെട്ടേക്കും.

അതേസമയം മധ്യപ്രദേശിൽ സമാജ് വാദി പാർട്ടിയുടെ നാലാമത്തെ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. 12 സ്ഥാനാർത്ഥികളെയാണ് നാലാം പട്ടികയിൽ പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്തെ 46 സീറ്റുകളിൽ സമാജ് വാദി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും.സംസ്ഥാനത്ത് ഇന്ത്യ സഖ്യം ഉണ്ടാകില്ലെന്ന് വ്യക്തമായതോടെ, കോൺഗ്രസിന് കടുത്ത വെല്ലുവിളി ഉയർത്താനാണ് സമാജ് വാദി പാർട്ടിയുടെ നീക്കം.

Advertisement