കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിൻറെ പുരോഗതി റിവേഴ്സ് ഗിയറില്‍, മോദി

ന്യൂഡല്‍ഹി.മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിൻറെ പുരോഗതി റിവേഴ്സ് ഗിയറിലാകുമെന്ന് മോദി.സംസ്ഥാനത്ത് ഒബിസി വിഷയം ഉയർത്തി രാഹുൽ ഗാന്ധി.തെലങ്കാനയിൽ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ കെ ടി രാമറാവു വാഹനത്തിൽ നിന്നും വീണ് പരിക്ക് പറ്റി.

അയോധ്യ രാമക്ഷേത്ര നിർമ്മാണത്തെ മുഖ്യപ്രചരണയുധമാക്കി മാറ്റുകയാണ് ബിജെപി.രാമക്ഷേത്രം നിർമ്മിക്കുന്നതിനെ കുറിച്ചാണ് രാജ്യത്ത് ജനസംസാരമെന്ന് പറഞ്ഞ നരേന്ദ്രമോദി ക്ഷേത്രം പണിയാതിരിക്കാൻ ശ്രീരാമനെ സാങ്കൽപ്പികം എന്നായിരുന്നു കോൺഗ്രസ് വിശേഷിപ്പിച്ചതെന്ന് ആരോപിച്ചു.

കോൺഗ്രസ് ഒബിസി സംവരണമാണ് ബിജിപിയെ പ്രതിരോധിക്കാൻ കളത്തിൽ ഇറക്കിയത്.മധ്യപ്രദേശിൽ രാഹുൽ ഗാന്ധിയത് കൃത്യമായി പ്രയോഗിക്കുന്നുണ്ട്.

തെലങ്കാനയിൽ ജീവൻ റെഡ്ഡി എംഎൽഎയുടെ പത്രികാ സമർപ്പണത്തിന് റാലിയായി
പോകവെയാണ് കെ ടി രാമറാവു വാഹനത്തിൽ നിന്നും വീണത്.ഛത്തീസ്ഗഡിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ മഹാദേവ് ബെറ്റിംഗ് ആപ്പ് കേസിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഇഡി ചോദ്യം ചെയ്തേക്കുമെന്ന സൂചനകൾ ഉണ്ട്

Advertisement