കണ്ണ് ചൂഴ്ന്നെടുത്തു, ശരീരമാസകലം മുറിവുകൾ; 13 കാരിയെ ക്രൂരമായി കൊലപ്പെടുത്തി

ലഖ്‌നൗ. ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിൽ 13 കാരിയെ ക്രൂരമായി കൊലപ്പെടുത്തി.ഇരയുടെ മൃതദേഹം രാമുവാപൂരിലെ കരിമ്പിൽ തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്.13കാരിയുടെ കണ്ണ് ചൂഴ്ന്നെടുത്തതായും ശരീരമാസകലം ആഴത്തിലുള്ള മുറിവുണ്ടായിരുവെന്നും പോലീസ് പറഞ്ഞു.കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച മദ്രസയിലെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന മധ്യേയെയാണ് 13 കാരിയെ കാണാതാവുന്നത്.വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പോലീസ് കുട്ടിക്കായുള്ള തെരച്ചിൽ നടത്തി.തെരച്ചിലിന് ഒടുവിലാണ് വീട്ടിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള രാമുവാപൂരിലെ കരിമ്പിൽ തോട്ടത്തിൽ നിന്ന് 13 കാരിയുടെ മൃതദേഹം കണ്ടെത്തിയത്.ശരീരമാസകലം ആഴത്തിലുള്ള ഏഴു മുറിവുകൾ,കരിബിൻ തണ്ട് ഉപയോഗിച്ച് കണ്ണ് ചൂഴ്ന്നെടുത്തു.വായിൽ ചെളി നിറച്ച അവസ്ഥയിലുമാണ് മൃതദേഹം കണ്ടെത്തുന്നത്.

പെൺകുട്ടി പീഡനത്തിന് ഇരയായതായാണ് പോലീസിന്റെ വിലയിരുത്തൽ.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുത്തുവാൻ കഴിയുകയുള്ളൂ എന്നും മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി അന്വേഷണം ആരംഭിച്ചതായും അഡീഷണൽ എസ്പി അറിയിച്ചു.സംഭവസ്ഥലത്ത് ഫോറൻസിക് സംഘമെത്തി വിവരങ്ങൾ ശേഖരിച്ചു.പ്രതികളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.പ്രദേശത്തെ സാമൂഹിക വിരുദ്ധരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്…

Advertisement