സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം

Advertisement

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. കേരളത്തിന് വേണ്ടി അക്ബര്‍ സിദ്ദിഖ് രണ്ടു ഗോളുകളും നായകന്‍ നിജോ ഗില്‍ബര്‍ട്ട് ഒരു ഗോളും നേടി. മത്സരത്തിന്റെ 12-ാം മിനിറ്റിലും 33-ാം മിനിറ്റിലുമായിരുന്നു അക്ബറിന്റെ ഗോളുകള്‍. 36-ാം മിനിറ്റില്‍ നിജോയും ലക്ഷ്യം കണ്ടു. ഗുജറാത്തിന്റെ രണ്ടാം മത്സരമായിരുന്നു. ആദ്യ മത്സരയില്‍ ഗുജറാത്ത് ജമ്മു കശ്മീരിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.

Advertisement