ന്യൂസ് ക്ലിക്കിന്റെ ഓഫീസ് റെയ്ഡിന് പിന്നാലെ സീതാറാം യെച്ചൂരിയുടെ വീട്ടിലും ഡല്‍ഹി പോലീസ് പരിശോധന

ഡല്‍ഹിയില്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയതിന് പിന്നാലെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിലും ഡല്‍ഹി പൊലീസ് പരിശോധന നടത്തി. ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ ആണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകന്‍ യെച്ചൂരിയുടെ വീടിന്റെ പുറകിലെ കെട്ടിടത്തില്‍ താമസിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പരിശോധന നടത്തിയത്. സിപിഎം ഓഫിസ് റിസപ്ഷനിലെ ജീവനക്കാരന്റെ മകന്‍ സുമിത് ന്യൂസ് ക്ലിക്കില്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്യുന്നുണ്ട്. ഇയാളുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും ഡല്‍ഹി പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. വീട്ടിലെ റെയ്ഡ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടല്ലെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ഈ വീട്ടിലല്ല നിലവില്‍ സീതാറാം യെച്ചൂരി താമസിക്കുന്നത്.

Advertisement