നുണയുടെ കമ്പോളത്തിലെ കൊള്ളയുടെ കടയാണ് രാഹുലിന്‍റേതെന്ന് മോദി,അവിശ്വാസം തള്ളി

Advertisement

ന്യൂഡെല്‍ഹി . അവിശ്വാസപ്രമേയത്തിന്റ മറുപടിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.രാഹുൽ ഗാന്ധിയുടെ ഭാരത മാതാവ് പരാമർശത്തിന് മാപ്പില്ല എന്ന്പ്രധാനമന്ത്രി പറഞ്ഞു. നുണയുടെ കമ്പോളത്തിലെ കൊള്ളയുടെ കടയാണ് രാഹുലിന്റെതെന്നും പരിഹാസം.2028 ലും പ്രതിപക്ഷം തനിക്കെതിരെ അവിശ്വാസം കൊണ്ടു വരുമെന്ന് പ്രധാനമന്ത്രിയുടെ പ്രവചനം മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും പ്രധാനമന്ത്രി. പ്രതിപക്ഷം പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്കരിച്ചു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ശബ്ദ വോട്ടോടെ തള്ളി.

അവിശ്വാസ പ്രമേയത്തിലൂടെ തനിക്ക് സംസാരിക്കാൻ അവസരം നൽകിയതിന് പ്രതിപക്ഷത്തോടെ നന്ദി അറിയിച്ചു, പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി രാഹുൽ ഗാന്ധിയുടെ കടുത്ത പ്രയോഗങ്ങൾക്ക് ഓരോന്നിനും അതേ ഭാഷയിൽ മറുപടി നൽകി.

ഭാരത മാതാവിനെ കൊലപ്പെടുത്തി എന്ന പരാമർശം ഒരിക്കലും പൊറുക്കാൻ കഴിയില്ല, അത് രാജ്യത്തെ ജനങ്ങളെ വേദനിപ്പിച്ചു ലങ്കദഹിപ്പിച്ചത് ഹനുമാനല്ല,രാവണന്‍റെ അഹന്ത എന്ന പ്രയോഗം ശരി വെച്ച പ്രധാനമന്ത്രി, അതിനാലാണ് കോൺഗ്രസ് 400ൽ നിന്ന് 40ലെത്തിയതെന്ന് പരിഹസിച്ചു.

കോൺഗ്രസിന്റെ ആക്ഷേപങ്ങൾ തനിക്ക് ടോണിക്ക് എന്ന് പറഞ്ഞ പ്രധാന മന്ത്രി ബംഗളൂരുവിൽ നടന്നത് പഴയ യുപിഎയുടെ ശവമടക്കെന്ന് പരിഹസിച്ചു.കോൺഗ്രസിന്റെ കുടുംബവാഴ്ചയെയും അഴിമതിയെയും എടുത്തുപറഞ്ഞ മോദി കോൺഗ്രസ്നുണയുടെ കമ്പോളത്തിലെ , കൊള്ളയുടെ കടയെന്ന് അപഹസിച്ചു.

പ്രസംഗം 90 മിനിറ്റ് പിന്നിട്ടിട്ടും മണിപ്പൂരിനെ കുറിച്ച് പരാമർശിക്കാത്തതോടെ പ്രതിഷേധം ഉയർന്നു.പ്രതിപക്ഷം സഭ വിട്ടിറങ്ങി.

പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിന് ശേഷമാണ് പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ച്, വിശദമായി പറഞ്ഞത്. രാജ്യം മണിപ്പൂരിനൊപ്പം എന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കിൽ വികസനം എത്തിയത്, തന്റെ കാലത്തു എന്നു പറഞ്ഞ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും നെഹ്റുവിനെയും കുറ്റപ്പെടുത്തി,
പ്രതിപക്ഷം സഭയെ ബഹുമാനിക്കണമെന്നും, പാർലമെന്റ് രാഷ്ട്രീയം കളിക്കാനുള്ള വേദി അല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷമില്ലാത്ത സഭയിൽ അവിശ്വാസ പ്രമേയം ശബ്ദ വോട്ടിൽ പരാജയപ്പെട്ടു.

Advertisement