മകളുടെ തലയിലെ പേനിനെ കൊല്ലില്ല, വിചിത്രമായ കാരണം പറഞ്ഞ് അമ്മ; സഹികെട്ട് അയൽക്കാരി

ചെറുപ്പകാലത്ത് കുട്ടികളെ ഏറ്റവും അലട്ടുന്ന പ്രശ്നമാണ് തലയിലെ പേൻ ശല്യം. പ്രത്യേകിച്ച് സ്കൂളിൽ ഒരാളുടെ തലയിൽ പേൻ കയറിയാൽ തൊട്ടടുത്തിരിക്കുന്ന കുട്ടികളുടെ തലയിലേയ്ക്കും അത് കയറുക പതിവാണ്.

പേൻ ശല്യം ഒഴിവാക്കാൻ നിരവധി മാർഗങ്ങൾ ഇന്നുണ്ട്. പേനിനെ കൊല്ലാൻ ചീപ്പുകളും മരുന്നുകളും ഷാംപൂകളുമൊക്കെ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ മകളുടെ തലയിലെ പേനിനെ കൊല്ലാൻ തനിക്കു കഴിയില്ല എന്നു പറയുകയാണ് ഒരമ്മ. അതിന് അവർ പറയുന്ന കാരണമാണ് വിചിത്രം. സസ്യാഹാരിയായതിനാൽ ജീവനുള്ള ഒന്നിനേയും കൊല്ലാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് യുവതി പറയുന്നത്.

യുവതിയുടെ മകൾ റിവറിന്റെ തലയിലാണ് നിറയെ പേനുകളുള്ളത്. റിവറിന്റെ അയൽക്കാരിയായ കൂട്ടുകാരിയുടെ അമ്മയാണ് ഒരേസമയം രസകരവും വിചിത്രവുമായ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. റിവറിന്റെ തലയിലെ പേൻ തന്റെ മകളുടെ തലയിലേയ്ക്കും പകരുമെന്ന് പേടിച്ചാണ് ഇവർ യുവതിയോട് റിവറിന്റെ തലയിലെ പേനിനെ കൊല്ലാൻ ആവശ്യപ്പെട്ടത്. അപ്പോഴാണ് വിചിത്രമായ ഈ മറുപടി ലഭിച്ചത്. പേൻ ബാധിച്ച അയലത്തെ വീട്ടിലെ പെൺകുട്ടിയുമായി മകൾ ഉറ്റ ചങ്ങാതിയായതിനാൽ തന്റെ ഏഴുവയസ്സുള്ള മകളുടെ തലയിലും പേൻ ബാധിക്കുന്നതിൽ നിന്ന് എങ്ങനെ രക്ഷിക്കാമെന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് സ്ത്രീ പങ്കുവെച്ചത്..

ആ അമ്മയ്ക്ക് തന്റെ മകളുടെ തലയിലെ പേനിനെ കുറിച്ച് അറിയാമായിരുന്നുവെന്ന് മാത്രമല്ല, ‘ഒരു സസ്യാഹാരിയായതിനാൽ’ ഒരു ജീവിയെ കൊല്ലാൻ ആഗ്രഹിക്കാത്തതിനാൽ അവർ അത് മനഃപൂർവ്വം അവഗണിക്കുകയായിരുന്നുവെന്ന് ആ സ്ത്രീ കുറിച്ചു. മാത്രമല്ല, പേനുകൾ അതിജീവിക്കാൻ സാധ്യതയുള്ള പൂന്തോട്ടത്തിലേക്കാണ് പേനും ഈരുമൊക്കെ ഇവർ ചീകിയിടുന്നത്. തന്റെ അയൽക്കാരിയുടെ തീരുമാനത്തെ താൻ മാനിക്കുന്നുവെന്നും പെൺകുട്ടി മകളോടൊപ്പം കളിക്കാൻ വരുമ്പോൾ പ്രത്യേക ഭക്ഷണം പോലും ഉണ്ടാക്കി നൽകുമെന്നും അവർ പറഞ്ഞു. തന്റെ കുട്ടിയുടെ തലയിൽ പേനുക്കൾ ബാധിക്കുമെന്ന ആശങ്കയുണ്ടെങ്കിലും ഇതിന്റെ പേരിൽ കൂട്ടുകാരികളെ തമ്മിൽ വേർപെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അവൾ നിസ്സഹായയായി പറയുന്നു,

Advertisement