നൂറ് വർഷത്തെ വിലക്ക് കാറ്റിൽ പറന്നു, ഇതാദ്യമായി അവർ ക്ഷേത്രത്തിൽ പ്രവേശിച്ചു, ഈ ക്ഷേത്രം ദളിതർക്കും സ്വന്തം

Advertisement

ചെന്നൈ: നൂറുവർഷത്തെ വിലക്ക്‌ മറികടന്ന്‌ ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചതിൻറെ ആഹ്ളാദം പങ്കുവച്ച് സി പി എം. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ നൂറുവർഷത്തിലേറെയായി വിലക്കുണ്ടായിരുന്ന ക്ഷേത്രത്തിൽ ദളിതർ പ്രവേശിച്ച വിവരമാണ് സി പി എം പങ്കുവച്ചത്. ചെല്ലങ്കുപ്പം മാരിയമ്മൻ ക്ഷേത്രത്തിലേക്കാണ്‌ നൂറുകണക്കിനുപേർ പ്രവേശിച്ചതെന്നും സ്ഥലത്ത്‌ സംഘർഷാവസ്ഥയില്ലെന്ന്‌ പൊലീസ് പറഞ്ഞെന്നും സി പി എം വ്യക്തമാക്കി. സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലടക്കം ഇതിൻറെ വിശദാംശങ്ങൾ പങ്കുവച്ചിട്ടുണ്ട്.

സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് കുറിപ്പ്

നൂറുവർഷത്തെ വിലക്ക്‌ മറികടന്ന്‌ ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ നൂറുവർഷത്തിലേറെയായി വിലക്കുണ്ടായിരുന്ന ക്ഷേത്രത്തിൽ ദളിതർ പ്രവേശിച്ചു. ചെല്ലങ്കുപ്പം മാരിയമ്മൻ ക്ഷേത്രത്തിലേക്കാണ്‌ നൂറുകണക്കിനുപേർ പ്രവേശിച്ചത്‌. ക്ഷേത്രപ്രവേശനത്തെചൊല്ലി ജൂലൈയിൽ ദളിതരും പ്രദേശത്തെ വണ്ണിയാർ സമുദായക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനിടെ ബുധനാഴ്ച ക്ഷേത്രത്തിൽ പ്രവേശിക്കുമെന്ന് ദളിതർ പ്രഖ്യാപിച്ചു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ക്ഷേത്രപ്രവേശനം. സ്ഥലത്ത്‌ സംഘർഷാവസ്ഥയില്ലെന്ന്‌ പൊലീസ് പറഞ്ഞു. ജില്ലയിലെ തണ്ടാരംപാട്ടുള്ള മറ്റൊരു ക്ഷേത്രത്തിലും ജനുവരിയിൽ ദളിതർ പ്രവേശിച്ചിരുന്നു.

Advertisement