ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ കാർ ഇടിച്ചുകയറ്റി; രണ്ട് പേർ അറസ്റ്റിൽ

ഉത്തർപ്രദേശ്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിന് നേർക്ക് ആക്രമണം. യുപിയിലെ നോയിഡയിൽ വെച്ചാണ് സംഭവം. കറുത്ത സ്‌കോർപിയോ കാർ ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ ഇടിച്ചുകയറുകയായിരുന്നു. 

വാഹനവ്യൂഹത്തെ ഓവർടേക്ക് ചെയ്‌തെത്തിയ കാർ ഗവർണറുടെ വാഹനത്തിന് ഒപ്പമെത്തുകയും ചെയ്തു. കാറിലുണ്ടായിരുന്ന രണ്ട് പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു. മോനുകുമാർ, ഗൗരവ് എന്നിവരാണ് പിടിയിലായത്. ഇവർ മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന.
 

Advertisement