മനം കവര്‍ന്ന് മഹേഷ്…. പഴയ ചിരി തിരിച്ചു കിട്ടട്ടേയെന്ന് ആരാധകര്‍

Advertisement

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹേഷ് കുഞ്ഞുമോന്റെ പുതിയ ചിത്രം ആരാധകരുടെ മനം കവരുന്നു. നിറചിരിയോടെ നടന്‍ സൈജു കുറിപ്പിനൊപ്പം നില്‍ക്കുന്ന മഹേഷിനെയാണ് ചിത്രത്തില്‍ കാണുന്നത്. പഴയ ചിരി മഹേഷിന് തിരിച്ചുകിട്ടിയതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
നടന്‍ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലാണ് മഹേഷിന് ഗുരുതരമായി പരുക്കേറ്റത്. പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്തിരുന്ന മഹേഷിന്റെ മുഖത്തിലാണ് ഏറ്റവും പരുക്കേറ്റത്. ഏഴ് പല്ലുകളാണ് നഷ്ടപ്പെട്ടത്. മൂക്കിലും മുഖത്തും ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. ഇരു കവിളുകളിലെയും അസ്ഥികള്‍ ചേരാന്‍ കമ്പികള്‍ ഇട്ടു. അപകടത്തിനു ശേഷം മുഖച്ഛായ മാറിയ അവസ്ഥയിലായിരുന്നു മഹേഷ്. എന്നാല്‍ ഇപ്പോള്‍ പല്ലുകള്‍ വെച്ചതോടെ പഴയ ചിരി തിരിച്ചുവന്നിരിക്കുകയാണ്. നിരവധിപേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.

Advertisement