മണിപ്പൂർ,പ്രതിപക്ഷം ഇന്ന് അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്കും

Advertisement

ന്യൂഡെല്‍ഹി.മണിപ്പൂർ വിഷയം മുൻ നിർത്തി കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം ഇന്ന് അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്കും. രണ്ടു സഭകളിലും മണിപ്പൂരിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തിര പ്രമേയ നോട്ടീസ് ഇതുവരെയും പരിഗണിയ്ക്കാത്ത സാഹചര്യത്തിലാണ് തിരുമാനം. മണിപ്പൂർ വിഷയത്തിലെ സർക്കാരിനെതിരെ ആക്ഷേപങ്ങളിൽ = ആഭ്യന്തരമന്ത്രി മറുപടി പറയും എന്നാണ് സർക്കാർ നിലപാട്.

മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കാട്ടി സർക്കാർ പ്രതിപക്ഷത്തിന് കത്തയച്ചിരുന്നു. ഈ കത്തിലെ നിർദ്ദേശങ്ങൾ പ്രതിപക്ഷം ഇനിയും അംഗികരിച്ചിട്ടില്ല. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി തന്നെ മറുപടി പറയണം എന്നാണ് പ്രതിപക്ഷ നിർദ്ദേശം. ഇത് പരിഗണിയ്ക്കാത്ത സാഹചര്യത്തിലാണ് അവിശ്വാസപ്രമേയ നീക്കം.

സഭയിലെ തന്ത്രങ്ങൾ തിരുമാനിയ്ക്കാൻ പ്രതിപക്ഷ പാർട്ടി നേതാക്കൾ രാവിലെ യോഗം ചേരും. പശ്ചിമ ബംഗാളിലും രാജസ്ഥാനിലും സ്ത്രികൾ അപമാനിയ്ക്കപ്പെട്ട ആരോപണം ഇന്നും ബി.ജെ.പി അംഗങ്ങൾ ഇരു സഭകളിലും ഉന്നയിക്കും. ഇന്നലത്തെതിന് സമാനമായ് ഭരണ പ്രതിപക്ഷ കക്ഷികൾ വിഷയത്തിൽ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ഇന്നും പ്രതിഷേധം സംഘടിപ്പിയ്ക്കും.

Advertisement