മണിപ്പൂർ , പാർലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും

Advertisement

ന്യൂഡെല്‍ഹി.മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും. രണ്ടു സഭകളിലും മണിപ്പൂരിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസ് നല്കിയിട്ടുണ്ട്. വിഷയത്തിൽ ആഭ്യന്തരമന്ത്രി മറുപടി പറയും എന്നാണ് സർക്കാർ നിലപാട്. ഇത് പ്രതിപക്ഷം ഇനിയും അംഗികരിച്ചിട്ടില്ല. പ്രധാനമന്ത്രി തന്നെ മറുപടി പറയണം എന്നാണ് പ്രതിപക്ഷ നിർദ്ദേശം.

അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നല്കിയില്ലെൻകിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിയ്ക്കാനാണ് ഇന്നും പ്രതിപക്ഷ തിരുമാനം. വിഷയത്തിൽ സ്പീക്കറോ, ചെയർമാനൊ നിശ്ചയിക്കും പ്രകാരം ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ ഇന്നും സഭയെ അറിയിക്കും. പശ്ചിമ ബംഗാളിലും രാജസ്ഥാനിലും സ്ത്രീകൾ അപമാനിയ്ക്കപ്പെട്ട ആരോപണം ബി.ജെ.പി അംഗങ്ങൾ ഇന്ന് ഇരു സഭകളിലും ഉന്നയിക്കും.

Advertisement