സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതി നേരിട്ട് ഇടപെടും; മണിപ്പൂർ സംഭവത്തിൽ ചീഫ് ജസ്റ്റിസ്

Advertisement

ന്യൂഡെൽഹി:മണിപ്പൂരിലുണ്ടായത് ഗുരുതരമായ ഭരണഘടനാ ലംഘനമെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിക്ക് നേരിട്ട് ഇടപെടേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി

കഴിഞ്ഞ ദിവസം പുരത്തുവന്ന വീഡിയോ ഏറെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണിത്. വീഡിയോയിൽ കണ്ടത് അത്രയും ഗുരുതരമായ ഭരണഘടനാ ലംഘനാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Advertisement